മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

eipngP225750

കുറ്റിച്ചൽ : സ്വർണപ്പണയ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. കുറ്റിച്ചൽ, കോട്ടൂർ സ്വദേശികളായ ബിനു , വിനോദ് എന്നിവരാണ് തട്ടിപ്പുമായി കുറ്റിച്ചൽ ദേവി ഫൈനാൻസിൽ എത്തിയത്. മുമ്പും ഇവർ പണയം വച്ച ഉരുപ്പടിയിൽ കടയുടമ ബിജുവിന്‌ സംശയം തോന്നിയിരുന്നു. തുടർന്ന് ഇവരെ നിരീക്ഷിച്ച്‌ വരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ബിനുവും വിനോദും പന്ത്രണ്ട് ഗ്രാം വ്യാജ സ്വർണവളയുമായി എത്തി. കമ്പിയിൽ വളയുണ്ടാക്കി അതിൽ സ്വർണം പൂശി 916 മുദ്രയും പതിപ്പിച്ചു 12 ഗ്രാം വീതം തൂക്കം ഉറപ്പിച്ചാണ് ഇവർ എത്തിയത്. ഇടപാടിനിടെ വ്യാജസ്വർണമാണെന്ന് ഉറപ്പിച്ച ബിജു സമീപത്തെ മറ്റു പണമിടപാട് സ്ഥാപന ഉടമകളെയും നാട്ടുകാരെയും വിളിച്ചു വരുത്തി ഇരുവരെയും തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചു.

ഒരിക്കൽ പണയം വച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ ഇവർ എത്താറില്ല. കുറ്റിച്ചലിലെ തന്നെ അഞ്ചിലധികം പണമിടപാട് സ്ഥാപനത്തിലും സമാനരീതിയിൽ ഒന്നിലധികം വളകൾ പണയം നൽകി പണം തട്ടിയതായും വിവരമുണ്ട്. സമാന രീതിയിൽ മറ്റെവിടെയെങ്കിലും ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നതും ഇവർക്കൊപ്പം കൂടുതൽപേർ ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!