Search
Close this search box.

അക്കാദമിക് എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു

eipngOB32930

 

മടവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെയും ഐ.എൻ. സി ഫൈറ്റേഴ്സ് വർക്കലയുടെയും ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം അനുമോദിച്ചു.

സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കെപിസിസി നിർവാഹകസമിതി അംഗം  വർക്കല കഹാർ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ: ബി.ഷാലി, അഡ്വ: എ.റിഹാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: എം.എം താഹ,  ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ അഫ്സൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബി.ആർ റിയാസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എ. ജെ ജിഹാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ഹസീന, സുജിന മഖ്ദൂം, സിമി സതീഷ്, അച്ചു സത്യദാസ്. എസ്,മിഥുൻ കൃഷ്ണൻ, വി.എ,ബീന സിറാജ്, മഖ്തും തോളൂർ, എ.നവാസ്, എം.ജി മോഹൻദാസ്, ജാഫർ എ.എം, അച്ചു ശിവകുമാർ, ഐ എൻ സി ഫൈറ്റേഴ്സ് ഭാരവാഹികളായ നാസിം മുഹമ്മദ്, ഷുഹൈബ് പള്ളിക്കൽ, ശാരിക അമ്പിളി, ബ്രിജിത്ത് രാജേന്ദ്രൻ, റഹ്മാൻ ഇടവ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!