വർക്കല : എംഎഫ്ഡബ്ലിയുഎഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ 8 ആം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് വർക്കല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വർക്കലയിലെ വിമല , എസ്ആർ, സ്റ്റാർ എന്നീ തിയേറ്റർ ജീവനക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ചടങ്ങിൽ സംസ്ഥാന രക്ഷാധികാരികൾ ആയ അശോകൻ, ഭാസ്കർ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂബ്, സെക്രട്ടറി റഫീഖ്,സജീർ,വിമൽ, ബിബിൻ,വർക്കല താലൂക്ക് കമ്മറ്റി നിഹാൽ, ജുനൈദ്,മാഹീൻ,സൽമാൻ, അനന്തു, അൻസൽ, അബ്‌ദുല്ല എന്നിവർ പങ്കെടുത്തു