കിളിമാനൂർ: തട്ടത്തുമല ജംഗ്ഷന് സമീപം എം സി റോഡിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡിന് സമീപത്തുള്ള 30 അടിയോളം ഉയരം ഉയരം വരുന്ന കുന്ന് ആണ് ഇടിഞ്ഞു വീണത്. കിളിമാനൂർ പോലീസും കെ എസ് ടി പി അധികൃതരും സ്ഥലത്ത് എത്തി റോഡിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. കുന്ന് ഇനിയും ഇടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്.