എ.ടി.എം കാർഡ് കവർന്ന് പണം അപഹരിച്ചയാൾ അറസ്റ്റിൽ

eipng5Y73544

 

ആര്യനാട് : പറണ്ടോട് നിന്ന് യുവതിയുടെ എ.ടി.എം കാർഡ് കവർന്ന് പണം അപഹരിച്ചയാൾ അറസ്റ്റിൽ. പറണ്ടോട് നാലാംകല്ല് സൗദാ മൻസിലിൽ സെയ്യദലിയാണ് (23)​ അറസ്റ്റിലായത്. പറണ്ടോട് സ്വദേശിയായ യുവതിയുടെ പിൻ നമ്പർ ഉൾപ്പെടെയുള്ള എ.ടി.എം കവർന്നെടുത്ത് പറണ്ടോട് എ.ടി.എമ്മിൽ നിന്ന് ബാലൻസ് മനസിലാക്കിയ ശേഷം കളപ്പട എ.ടി.എമ്മിലെത്തി രണ്ട് തവണകളായി 9000 രൂപയാണ് പ്രതി പിൻവലിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് എസ്.എച്ച്.ഒ എൻ.ആർ. ജോസും സബ് ഇൻസ്പെക്ടർ ഷീനയും ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!