വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ഓടയിൽ വീണ് മധ്യവയസ്കന് പരിക്ക്. വെഞ്ഞാറമൂട് പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം ഇന്നു രാത്രി 7 മണിയോടെയാണ് സംഭവം. ബസിൽ കയറാൻ ശ്രമിക്കവെയാണ് മേൽ മൂടിയില്ലാത്ത ഓടയിൽ വീണത്. ചെമ്പൂര് സ്വദേശിയാണെന്നാണ് അറിയുന്നത്.