കല്ലറ : കല്ലറയിൽ വാഹനാപകടം. കല്ലറ ജംഗ്ഷനിലാണ് സംഭവം. കാരേറ്റ് ഭാഗത്ത് നിന്ന് വന്ന കാർ കല്ലറ ഓട്ടോ സ്റ്റാന്റിൽ നിന്ന് മുന്നോട്ടെടുത്ത ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ട് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്.