കല്ലമ്പലം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടാം ക്ലാസുകാരി ശിവദ എസ്.ഏഴു വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ പത്ത് വ്യത്യസ്ത വിഭാഗങ്ങളിലെ പൊതു വിജ്ഞാനം ഓർത്ത് പറഞ്ഞതിനാണ് റെക്കോർഡ് നേട്ടം.പെരുംകുളം എ.എം.എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ശിവദ നീറുവിള മംഗലത്ത്കുന്ന് വീട്ടിൽ സുനിൽ കുമാറിൻ്റെയും സജിതയുടെയും മകളാണ്.