വിളപ്പിൽശാല : 16 സംസ്കൃത ശ്ലോകങ്ങൾ മൂന്ന് മിനിട്ടിൽ കാണാതെ ചൊല്ലി വിളപ്പിൽശാല സാവിത്രി മന്ദിരത്തിൽ അരുണിന്റെയും വിദ്യയുടേയും മകൻ നാലുവയസുകാരൻ അദ്വൈത് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിൽ എത്തി. സെയിൽസ്മാനായ അരുൺ കുടുംബസമേതം മസ്കറ്റിലാണ് താമസിക്കുന്നത്. മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ ഒഫ് മുളന്തയിൽ എൽ.കെ.ജി വിദ്യാർത്ഥിയാണ് അദ്വൈത്. മൂന്നാം വയസ് മുതൽ ഗീതാ ധ്യാനത്തിലെ ശ്ലോകങ്ങൾ കേട്ടുചൊല്ലാൻ തുടങ്ങിയിരുന്നു. മകനിലെ കഴിവ് തിരിച്ചറിഞ്ഞ അരുണും വിദ്യയും അദ്വൈതിന് കൂടുതൽ സംസ്കൃത ശ്ലോകങ്ങൾ കേൾപ്പിച്ച് തുടങ്ങി.
സംസ്കൃത ശ്ലോകങ്ങൾ, പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് എന്നിവയ്ക്ക് ഞൊടിയിടയിൽ ഉത്തരം നൽകുന്ന ബാലൻ നാട്ടിലും വിദേശത്തും താരമാണിപ്പോൾ. ‘ഓം പാർത്ഥായ പ്രതിബോധിതാം, ഭഗവതാ നാരായണേന എന്നീ ഗീതാധ്യാനത്തിലെ വരികളും ഗുരു, അയ്യപ്പൻ, ശ്രീമുരുകൻ, ശരണാഗതി,ശ്രീരാമൻ, ഹനുമാൻ,ഗായത്രീമന്ത്രം തുടങ്ങി പുരാണത്തിലെ 16 സംസ്കൃത ശ്ലോകങ്ങളാണ് മൂന്ന് മിനിറ്റിൽ ചൊല്ലിയത്.