ആറ്റിങ്ങൽ: ഡെലിവറി ബോയിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ മാർക്കറ്റിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വക്കം പുതിയകാവ് സ്കൂളിനു സമീപം നാഗർകോട് വീട്ടിൽ സന്തോഷ് (41)നെയാണ് പിടികൂടിയത്. കഴിഞ്ഞ ദിസവം ഡെലിവറി ചെയ്ത എയർ കൂളർ ചെറുതായിപ്പോയി എന്നാരോപിച്ച് തിരിച്ചു വിളിച്ചാണ് മുബീഷിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. എയർ ഗൺ ഉപയോഗിച്ചാണ് ഭീഷണിപെടുത്തിയത്. ഡെലിവറി ബോയിയായി ജോലിനോക്കി വരുന്ന മുട്ടത്തറ കല്ലാട്ടുമുക്ക് പഴഞ്ചിറ ക്ഷേത്രത്തിനു സമീപം നീലാറ്റിൻകര വീട്ടിൽ മുബീഷ് (27) നെ പ്രതി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന പരാതിയുടെ ആടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്.ഐ ശ്യാം, എ.എസ്.ഐ പ്രദീപ്, സിപിഒ അജികുമാർ, പ്രസന്നൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി.