Search
Close this search box.

പെരിങ്ങമ്മലയിൽ തോട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ കണ്ടത് രാജവെമ്പാലയെ, ഒടുവിൽ വാവയെത്തി പിടികൂടി

eiN6GWQ86576

 

പെരിങ്ങമ്മല : ജനവാസ മേഖലയിലിറങ്ങിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. എക്സ് കോളനി ജംഗ്ഷനിലെ തോട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തോട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് 16ആം വാർഡ് അംഗം ഗീതാ പ്രിജിയെ വിവരമറിയിച്ചു. അതിനു ശേഷം വാവയെ വിവരമറിയിക്കുകയും തോടിനോട് ചേർന്ന കൽകെട്ടിൽ നിന്നും പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിനു സമീപത്ത് നിന്ന് മുൻപും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. അഞ്ച് വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയെയാണ് പിടികൂടി വനപാലകരെ ഏൽപ്പിച്ചത്. പാമ്പിനെ ചോഴിയക്കോട് ഉൾവനത്തിലേക്ക് തുറന്നു വിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!