ചിറയിൻകീഴ് : ചിറയിൻകീഴ് തോട്ടവാരം വലിയ ഏലായിൽ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. വർഷങ്ങളായി നെൽകൃഷി ചെയ്യാതെ കാട് കയറി കിടന്ന നിലങ്ങളിലാണ് തീപിടിച്ചത്. ജനങ്ങൾ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ അറിയിക്കുകയും ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകയും ചെയ്തു. ഫയർഫോഴ്സ് വാഹനങ്ങൾ എത്താത്ത സ്ഥലമായതിനാൽ പോർട്ടബിൾ പമ്പുകൾ ഉപയോഗിച്ച് ഏലാ തോടിൽ നിന്ന് വെള്ളം അടിച്ചാണ് തീപടരാതെ സംരക്ഷിച്ചത്.