മണമ്പൂർ : മണമ്പൂർ പഞ്ചായത്തിൽ മൂന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപ അനുവദിച്ചതായി ഒഎസ് അംബിക എംഎൽഎ അറിയിച്ചു. മണമ്പൂർ നീറുവിള യുപി സ്കൂളിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 25 ലക്ഷം രൂപയും തൊപ്പിച്ചന്ത –കവലയൂർ റോഡിലെ കുഴികൾ അടയ്ക്കാൻ 25 ലക്ഷം രൂപയും കവലയൂർ – പെരുംകുളം റോഡിലെ കുഴികൾ അടയ്ക്കാൻ 24,99,533 രൂപയും അനുവദിച്ചു.