മംഗലപുരം – തേക്കട റിംഗ് റോഡിനെതിരെ ജനകീയ കൂട്ടായ്മയും ഭീമഹർജി നൽകാനുള്ള ഒപ്പു ശേഖരണവും നടന്നു.

ei21W7839531

 

പോത്തൻകോട് : മംഗലപുരം – തേക്കട റിംഗ് റോഡിന്റെ അലൈൻമെന്റ് മാറ്റുക, ജനവാസ മേഖലകളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാവറയമ്പലത്ത് ജനകീയ കൂട്ടായ്മയും ഭീമഹർജി നൽകാനുള്ള ഒപ്പു ശേഖരണവും നടന്നു. എം.എ. വാഹിദ് ഉദ്ഘാടനം ചെയതു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ഖജാൻജി എം. ബാലമുരളി, ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ജെ.ആർ. പദ്മകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ ഡി. വിമൽകുമാർ, ബി.ആർ. നീതു, ജയചന്ദ്രൻ, കോലിയക്കോട് മഹീന്ദ്രൻ, വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥൻ നായർ, ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ആർ. ലതീഷ്‌കുമാർ, പോത്തൻകോട് റാഫി, അനസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്.വി. സജിത്ത്, എൻ.ജി. കവിരാജൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!