ശക്തമായ ഇടിമിന്നലിൽ ക്ഷേത്രത്തിന് നാശനഷ്ടം

eiDTM6I40396

 

കിളിമാനൂർ :ശക്തമായ ഇടിമിന്നലിൽ ക്ഷേത്രത്തിന് നാശനഷ്ടം. പുല്ലയിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനാണു നഷ്ടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ശക്തമായ ഇടിമിന്നലിൽ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ഓടുകൾ ഇളകിത്തെറിച്ചു. സർവീസ് വയർ ഉൾപ്പെടെ വൈദ്യുതി ബന്ധം കത്തിനശിച്ചു. അമ്പലത്തിനുള്ളിലെ ഫ്രിഡ്ജ്, മിക്സി, ആംപ്ലിഫയർ, കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ എന്നിവയും കത്തിനശിച്ചു. ഏകദേശം എഴുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറയപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!