ശാരദാമ്മയ്ക്ക് വീടൊരുക്കി നൽകാൻ മുന്നിട്ട് നിന്ന പഞ്ചായത്ത്‌ മെമ്പർക്ക് പോലീസിന്റെ പ്രശംസാ പത്രം

eiLLHS158982

 

പുളിമാത്ത് : ഇടിഞ്ഞു പൊളിഞ്ഞ ടർപൊളിൻ കൊണ്ടു മറച്ച വീട്ടിൽ മുപ്പതിലധികം ആടുകളോടൊപ്പം കഴിഞ്ഞ ശാരദാമ്മയ്ക്കും മകൾക്കും വീടൊരുക്കാൻ മുന്നിട്ട് ഇറങ്ങിയ വാർഡ് മെമ്പർക്ക് പോലീസിന്റെ പ്രശംസാ പത്രം. പുളിമാത്ത് പഞ്ചാത്ത് ഒന്നാം വാർഡ് മെമ്പർ ഷീലാകുമാരിക്കാണ് റൂറൽ എസ്പി പികെ മധു ഐപിഎസ് പ്രത്യേക അഭിനന്ദം അറിയിച്ചു കൊണ്ടുള്ള പ്രശംസാ പത്രം നൽകിയത്. കേരളാ പോലീസിന്റെ പേരിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് എസ്പി പ്രശംസിച്ചത്.

ശീമവിളയിൽ 184-ാം നമ്പർ മഠത്തുവിളാകം വീട്ടിൽ കഴിഞ്ഞ ശാരദയ്ക്കാണ് വാർഡ് മെമ്പറുടെയും നഗരൂർ ജനമൈത്രി പോലീസിന്റെയും പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ വീട് നിർമിച്ചു നൽകിയത്.

വീഡിയോ കാണാം..

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!