വർക്കല: കാൽവഴുതി വീട്ടുമുറ്റത്തെ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. വർക്കല അയന്തി പന്തുവിള ഗീതാ നിവാസിൽ മനോജിന്റെ ഭാര്യ രാജലക്ഷ്മിയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കിണറ്റിൽ വീണത്. മുപ്പതടിയോളം ആഴമുള്ള കിണറ്റിൽ വെള്ളം കുറവായിരുന്നു. രാജലക്ഷ്മിയുടെ അച്ഛൻ രവിയും ഭർത്താവ് മനോജും കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രാജലക്ഷ്മിയെയും മറ്റുള്ളവരെയും രക്ഷിച്ച് പുറത്തെത്തിച്ചത്. കാലിൽ മുറിവേറ്റ രാജലക്ഷ്മിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.