Search
Close this search box.

പരീക്ഷയിൽ ആൾമാറാട്ടം:  വിദ്യാർത്ഥിയും കോച്ചിങ് സെന്റർ അദ്ധ്യാപകനും അറസ്റ്റിൽ.

ei0IWBT41152

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കൂളിങ്ങിന്റെ ഹയർ സെക്കൻഡറി തല പരീക്ഷയിൽ ആൾമാറാട്ടം. സംഭവത്തിൽ വിദ്യാർത്ഥിയും കോച്ചിങ് സെന്റർ അദ്ധ്യാപകനും അറസ്റ്റിൽ. മലയിൻകീഴ് ആൽത്തറ ജംക്ഷൻ കമലാനിലയത്തിൽ ആദിത് (23), കോച്ചിങ് സെന്റർ അദ്ധ്യാപകനായ വിളവൂർക്കൽ വിജെ ഭവനിൽ‍ വേണുഗോപാലൻ നായർ (57) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

പള്ളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഉച്ചയ്‌ക്ക് ശേഷം നടന്ന എഴുത്തുപരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്. കിളിമാനൂർ സ്വദേശി മിഥുൻ എന്ന വിദ്യാർത്ഥിയ്‌ക്ക് പകരക്കാരനായാണ് ആദിത് പരീക്ഷ എഴുതാൻ എത്തിയത്. ആദിത് ഹാജരാക്കിയ ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം പുറത്ത് വന്നത്. തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിച്ചു.

പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് പരീക്ഷ എഴുതാൻ ആദിത്തിനെ ചുമതലപ്പെടുത്തിയത് കോച്ചിങ് സെന്റർ ഉടമ വേണുഗോപാലാൻ നായരാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മിഥുൻ നിലവിൽ വിദേശത്താണുള്ളത്. മിഥുനെയും കേസിൽ പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങൾ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!