19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്പോക്കൺ ഇംഗ്ലിഷ് സ്ഥാപന ഉടമ അറസ്റ്റിൽ

eiJN8SF54984

 

അരുവിക്കര: 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്പോക്കൺ ഇംഗ്ലിഷ് സ്ഥാപന ഉടമ അറസ്റ്റിൽ. അരുവിക്കര കൽകുഴി സ്വദേശി മോഹൻ സരൂപ്(58)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര, മുണ്ടേല, കുളക്കോട് ഭാഗങ്ങളിൽ ബ്രയിൻസ് അക്കാദമി എന്ന പേരിൽ ഒക്ടോബറിൽ ആരംഭിച്ച സ്പോക്കൺ ഇംഗ്ലിഷ് ട്യൂഷൻ സെന്ററിന്റെ ഉടമയാണ് മോഹൻ സരൂപ്.

ഒരാഴ്ച മുൻപ് മറ്റ് വിദ്യാർഥികൾ ഇല്ലാത്ത സമയത്ത് പഠിപ്പിക്കാൻ എന്ന വ്യാജേന സെന്ററിൽ വിളിച്ച് വരുത്തി പെൺകുട്ടിയെ  ഉപദ്രവിക്കാൻ ശ്രമിക്കുകയും പെൺകുട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് കേസ്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ അരുവിക്കര സിഐ വി ഷിബു കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!