നെടുമങ്ങാട്: നെടുമങ്ങാട് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ കമ്മിറ്റി പിരിച്ചുവിട്ടു. അസോസിയേഷൻ ഹാളിൽ ഇന്ന് നടന്ന സംസ്ഥാന നേതാക്കൾ പങ്കെടുത്ത പൊതുയോഗത്തിൽ നിലവിൽ ഉണ്ടായിരുന്ന കമ്മിറ്റിയെ കുറിച്ച് അംഗങ്ങൾ ചില പരാതികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുയോഗം നിലവിൽ ഉള്ള കമ്മിറ്റിയെ പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു .തുടർന്ന് നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും അസോസിയേഷനിലെ വിഎസ് വിശോഭ്, കെ സുരേഷ്കുമാർ, എംഎസ് സക്കീർ ഹുസൈൻ, എഎസ് ഷാജഹാൻ, രാജേന്ദ്രകുമാർ, രാധാകൃഷ്ണൻ നായർ എന്നീ 6 അംഗങ്ങളെ അട്ഹോക്ക് (അഡ്മിനിസ്ട്രേറ്റീവ് )കമ്മിറ്റി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് വരെ ഡ്രൈവിംഗ് സ്കൂൾ അംഗങ്ങൾക്ക് വരുന്ന ആവശ്യങ്ങൾക്ക് ഇവരെ ബന്ധപ്പെടാവുന്നതാണെന്ന് അറിയിച്ചു.