അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്നയാൾ പിടിയിൽ

eiFHTMQ20368

 

അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്നയാൾ പിടിയിൽ.ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി സുനിൽകുമാറിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്കു മുമ്പ് കന്യാകുളങ്ങരയിൽ നിന്നും രണ്ട് അന്യസംസ്ഥാന തൊഴിലാളികള ജോലിവാഗ്ദാനം നൽകി വാഹനത്തിൽ കയറ്റി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു കടന്നുകളഞ്ഞ കേസിലാണ് കഴിഞ്ഞ ദിവസം സുനിൽകുമാർ വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്.
പിരപ്പൻകോട് സമീപം ആളൊഴിഞ്ഞ പുഴയോരത്തു തൊഴിലാളികളെ എത്തിച്ചശേഷം ജോലിചെയ്യാൻ പറഞ്ഞു വിടുകയായിരുന്നു.ഇതിനിടെ തന്ത്രപൂർവ്വം ബാഗുമായി ഇയാൾ മുങ്ങുകയായിരുന്നു. കാശിനാഥൻ എന്ന പേരിലുള്ള ഓട്ടോയിൽ കറങ്ങി നടന്ന് നിരവധി അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചിട്ടുണ്ട്. സമാന സംഭവങ്ങളിൽ തെളിവിന് അഭാവത്തിലാണ് പ്രതി പലപ്പോഴും പല സ്റ്റേഷൻ പരിധിയിൽ നിന്നും രക്ഷപ്പെട്ടിട്ടു ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!