ആറ്റിങ്ങൽ : മധ്യവയസ്കനെ ഇരുമ്പു ലിവർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.ആറ്റിങ്ങൽ വില്ലേജിൽ കടുവയിൽ ദേശത്ത് വാവറവിള വീട്ടിൽ അശോകന്റെ മകൻ അജിമോൻ(32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ വില്ലേജിൽ വേളാർ കുടി ജംഗ്ഷനുസമീപം വട്ടവിള പുത്തൻവീട്ടിൽ നാണുവിന്റെ മകൻ മുരളി(55)യെ വേളാർകുടി ഓട്ടോ സ്റ്റാൻഡിൽ വച്ച് തലയ്ക്ക് ഇരുമ്പ് ലിവർ കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ് ഐ ശ്യാം, സനൽകുമാർ ആർ.എസ് അനിൽ, എസ്.സി.പി.ഒ താജുദ്ദീൻ, സി.പി.ഒ പ്രസന്നൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.