കല്ലമ്പലം: രേഖകൾ ഇല്ലാതെ അനധികൃതമായി പാറ കടത്തി കൊണ്ടുപോകുകയായിരുന്ന ഏഴ് ലോറികൾ കല്ലമ്പലം പൊലീസ് പിടികൂടി.പാറ കൊണ്ടുപോകുന്നതിനുള്ള പാസ് ലോറികൾക്ക് ഉണ്ടായിരുന്നില്ല.ഒരു പാസിന്റെ മറവിൽ നിരവധി ലോഡ് പാറ കടത്തുന്നത് ഈ മേഖലയിൽ പതിവാണ്. ഇതിനെതിരെ നിരവധി പരാതികളുയർന്നതിനാലാണ് പൊലീസ് പരിശോധന ശക്തമാക്കിയതും ലോറികൾ പിടികൂടിയതും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.