ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നു

eiWR9EK40892

 

മാറനല്ലൂർ : ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നു. ഊരൂട്ടമ്പലം ഗോവിന്ദമംഗലം ശ്രീസരസിൽ സരോജിനി(58)യുടെ മാലയാണ് പൊട്ടിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി ഊരൂട്ടമ്പലം- തിരുവനന്തപുരം റോഡിലൂടെ സരസ്വതി വീട്ടിലേക്ക്‌ നടന്നുപോകുമ്പോഴാണ് ഊരൂട്ടമ്പലം ഭാഗത്തുനിന്നു ബൈക്കിലെത്തിയ രണ്ടുപേർ മാലപൊട്ടിച്ച്‌ കടന്നുകളഞ്ഞത്.തിരക്കൊഴിഞ്ഞ സ്ഥലമായതു കാരണം ഉറക്കെ നിലവിളിച്ചതിനെത്തുടർന്നാണ് നാട്ടുകാർ എത്തിയത്. മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് പെട്ടിക്കട നടത്തിയിരുന്ന വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!