കപ്പാംവിളയിൽ വിചിത്രരൂപവുമായി പിറന്ന ആട്ടിൻ കുട്ടി ചത്തു.

eiIDGZ186969

 

കപ്പാംവിളയിൽ വിചിത്രരൂപവുമായി പിറന്ന ആട്ടിൻ കുട്ടി ചത്തു. മനുഷ്യന്റെ മുഖസാദൃശ്യത്തോടെ പിറന്ന ആട്ടിൻകുട്ടിയെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ എത്തിയിരുന്നു. സൂക്ഷിച്ചുനോക്കിയാൽ വാനരന്റെ മുഖത്തോടും സാദൃശ്യം തോന്നിയിരുന്നു.
മനുഷ്യക്കു‌ഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിലിന്റെ ശബ്ദം. നാവായിക്കുളം കപ്പാംവിള അജിതാ ഭവനിൽ അജിതയുടെ ആടിന്റെ കടിഞ്ഞൂൽ പ്രസവത്തിലാണ് ഇങ്ങനെയൊരു ആൺ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. ഒരുകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയ്ക്ക് അസാധാരണ വലിപ്പവുമുണ്ടായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!