പട്ടാപ്പകൽ നടുറോഡിൽ പിടിച്ചുപറി നടത്തിയ പ്രതി കടയ്ക്കാവൂരിൽ അറസ്റ്റിൽ

ei9G40Z68210

 

കടയ്ക്കാവൂർ : പട്ടാപ്പകൽ നടുറോഡിൽ പിടിച്ചുപറി നടത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിനു സമീപം വയലിൽതിട്ട വീട്ടിൽ നിന്നും ആയാന്റവിള ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അനൂപാണ് (28) കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്.

അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ നിക്സനെയാണ് ഇക്കഴിഞ്ഞ ഡിസംബർ 11നു മീരാൻകടവ് പാലത്തിനുസമീപം മോട്ടോർ സൈക്കിൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി അനൂപും കൂട്ടുപ്രതിയും ചേർന്ന് ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞത്. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി വർക്കല ഡിവൈഎസ്പി നിയസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.വിവിധ പ്രദേശങ്ങളിലെ സിസിടിവിയും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ അനൂപ് അന്യ സംസ്ഥാനത്തേക്ക് കടക്കാൻ തയ്യാറെടുക്കവേ പിടിയിലായത്.കൂട്ടു പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കൊലപാതക ശ്രമം, പിടിച്ചുപറി, അടിപിടി, കഞ്ചാവുൾപ്പെടെ മയക്കുമരുന്നു വിൽപ്പന തുടങ്ങി നിരവധി കേസുകൾ ആറ്റിങ്ങൽ,കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി നിലവിലുണ്ടന്നും നിരവധി തവണ ജയിൽ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങി തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണ് അനൂപെന്നും പൊലീസ് പറഞ്ഞു.

കടയ്ക്കാവൂർ എസ്എച്ച്ഒ വി അജേഷ് എസ്ഐ മാരായ എസ് എസ് ദീപു, ബി മഹീൻ, എഎസ്ഐ ശ്രീകുമാർ, രാജീവ്, സിപിഒ സിയാദ്, അരുൺ, ഡാനി , അനീഷ് എന്നിവർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!