ചിറയിൻകീഴ് : ജാമ്യത്തില്‍ ഇറങ്ങി ഒളുവില്‍ കഴിഞ്ഞ കുപ്രസിദ്ധ കുറ്റവാളിയെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് വൈദ്യന്റെ മുക്ക് തിട്ടയില്‍ ഇലഞ്ഞികോട് വീട്ടില്‍ ആട്ടോ ജയന്‍ എന്ന് വിളിക്കുന്ന ജയന്‍ (38) നെയാണ് ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയില്‍ കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോസഫ് സഹായന്‍ വധകേസിലെ മുന്നാം പ്രതിയാണ് പിടിയിലായ ജയന്‍. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഹാജരാകാത്തതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം, തിരുവന്തപുരം ജില്ലകളിലായി ഏകദേശം 60 ഓളം കേസുകള്‍ പ്രതിയ്‌ക്കെതിരായി നിലവിലുണ്ട്. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ വാറണ്ട് നിലവിലുണ്ട്. പലപ്പോഴും പൊലീസിനെ വെട്ടിച്ച് കടന്ന് കളയുകയാണ് പതിവ്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു. തുടര്‍ നടപടിയ്ക്കായി കൊല്ലം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. ആറ്റിങ്ങല്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സി ഐ വിപിന്‍കുമാര്‍ യു പി, എസ് ഐ ഡി സജീവ്, ഗ്രൈഡ് എസ് ഐ ബാബു, എ എസ് ഐ ശിവപ്രസാദ്, സി പി ഒമാരായ ഹാരത്ത്, ബൈജു, ശരത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.