എഴുത്തുകാർ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാകണം:  മന്ത്രി ജി.ആർ.അനിൽ.

eiLCN463192

 

കിളിമാനൂർ :എഴുത്തുകാർ സാമൂഹ്യ പ്രതിബദ്ധത പുലർത്തുമ്പോൾ സമൂഹത്തിൽ പുരോഗതിയുടെ പുതിയ ചിന്താധാരകൾ രൂപപ്പെടുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അഭിപ്രായപെട്ടു.ഡോ.ടി ആർ ഷീജാകുമാരി കൊടുവഴന്നൂരിന്റെ വിശ്വാസങ്ങളിലെ ജന്തുക്കൾ, ഞാൻ സഹ്യപുത്രൻ എന്നീ രണ്ടു പുസ്തകങ്ങൾ പ്രകാശനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു. കിളിമാനൂർ ബി.ആർ.സിയിൽ വച്ചു നടന്ന ചടങ്ങിന് മലയാള വേദി പ്രസിഡന്റ്‌ ഷാനവാസ്‌.എ അധ്യക്ഷത വഹിച്ചു.സി.വിമൽ കുമാർ,കുടിയേല ശ്രീകുമാർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ആറ്റിങ്ങൽ ഡയറ്റ് സീനിയർ ലക്ച്ചറർ ഡോ.മുഹമ്മദ്‌ കബീർ, ഗുരുചൈതന്യം മാസിക എഡിറ്റർ എം.എം.ജിജു മോൻ എന്നിവർ പുസ്തകപരിചയം നിർവഹിച്ചു.കൊട്ടറ മോഹൻകുമാർ, കിളിമാനൂർ എ ഇ, വി.എസ് പ്രദീപ്,ലിജു പി.ആർ
കിളിമാനൂർ ബി പി സി സാബു വി. ആർ,ഡോ.ഷീജകുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!