കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർമുക്ക് ഭാഗത്ത് വീട്ടിൽ ഒറ്റയ്ക്ക് ഉണ്ടായിരുന്ന യുവതിയെ 2021 ജനുവരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്ന പ്രതി പിടിയിൽ. ചെമ്മരുതി, മുത്താന കൊടുവേലിക്കോണം പള്ളിക്ക് സമീപം നസ്സ മൻസിലിൽ സജിൻ (32)നെയാണ് അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈഎസ്പി നിയാസ്.പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ , വിജയകുമാർ, എഎസ്ഐമാരായ സലിം ശ്രീകുമാർ , സുനിൽ എന്നിവർ ചേർന്ന് കൊല്ലം പരവൂരിലുള്ള ഒരു വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വീട് വളഞ്ഞ് പിടികൂടി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു