വാമനപുരം ഡി.ബി.എച്ച്.എസിൽ സംസ്ഥാന എക്സൈസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ആർ.മോഹൻകുമാർ ക്ലാസ് നയിച്ചു. പ്രിവൻ്റീവ് ഓഫീസർ കെ.സുദർശനൻ, സിവിൽ എക്സൈസ് ഓഫീസർ എ.ആർ.ഷെമീർ, സ്കൂൾ സേഫ്റ്റി ഓഫീസർ ബി.സന്ദീപ് എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ബി.ജയലത സ്വാഗതവും ക്ലബ് കോർഡിനേറ്റർ സജി കിളിമാനൂർ നന്ദിയും പറഞ്ഞു.