മംഗലപുരം ഗ്രാമ പഞ്ചായത്തിൻ്റെ ഘടനയും വികസന പ്രവർത്തനങ്ങളുടെ പ്രക്രിയയും നേരിട്ട് മനസിലാക്കുന്നതിനാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ പ്രതിനിധികൾ സന്ദർശനം നടത്തിയത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ പ്രതിനിധികളായ ഡോ. ആർ എസ് എൻ ശർമ്മ, ഡോ.പി പി ബാലൻ, എൻഐആർഡി സീനിയർ കൺസൾട്ടൻ്റ് ഡോ.ആർ എസ് റെഡ്ഡി, യുഎൻ ഡി പി പ്രതിനിധി ഡോ.ശിവ ,പഞ്ചായത്ത് അസി.ഡയറക്ടർ പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡൻ്റ് സുമ ഇടവിളാകം, വൈസ് പ്രസിഡൻ്റ് ജി.മുരളീധരൻ, സെക്രട്ടറി വി. ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ വിവരിച്ചു .പഞ്ചായത്ത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് മനസിലാക്കി. പഞ്ചായത്തിൻ്റെ വികസന കാഴ്ചപ്പാടിൽ അടുത്ത ലക്ഷ്യം ഒരു ആധുനിക ശ്മശാനമാണെന്ന് പ്രസിഡൻ്റ് കേന്ദ്ര സംഘത്തെ അറിയിച്ചു.