കോടതിയിൽ സാക്ഷി പറഞ്ഞതിന് വീട് കയറി ആക്രമണം, കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

ei39DD159835

 

നെടുമങ്ങാട് : കോടതിയിൽ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. വലിയമല മുതിയൻകാവ് സ്വദേശി കണ്ണൻ എന്ന സജിത് രാജാണ് (31) വലിയമല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. മുതിയൻകാവ് സ്വദേശിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. പിറകുവശത്തെ വാതിൽ ചവിട്ടിത്തുറന്ന് മാരക ആയുധങ്ങളുമായി അകത്തുകയറിയ കണ്ണനും പട്ടാളം ബൈജു എന്നയാളും ചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയടക്കം ആക്രമിച്ച ഇവർ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിക്കാനും ശ്രമം നടത്തി. ബഹളംകേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ഇവർ ആയുധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സമീപത്തെ റബർ തോട്ടത്തിലൊളിച്ച സജിത് രാജിനെ വലിയമല സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിന്നീട് പിടികൂടി. ഇയാളുടെ സഹായി പട്ടാളം ബൈജുവിന് വേണ്ടി അന്വേഷണം ഊർജിതമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!