കൂനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് പുഷ്പ്പാർച്ചന നടത്തി കല്ലറ സംസ്കൃതി എഡ്യൂസ്റ്റേഷനിലെ വിദ്യാർത്ഥികൾ. കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സംസ്കൃതി എഡ്യൂസ്റ്റേഷൻ പ്രിൻസിപ്പാൾ നിഷാദ് സംസ്കൃതി ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. രാജ്യത്തിന്റെ കാവലായി ഒട്ടനവധി സൈനിക ഓപ്പറേഷനുകൾക്ക് കരുത്തു പകർന്ന സംയുക്ത സൈനിക മേധാവി ബിബിൻ റാവത്തിന്റെ വിയോഗം രാജ്യ സ്നേഹികളായ ആർക്കും മറക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു.
സംസ്കൃതിയിൽ നിന്നും ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ച ചടങ്ങിൽ
സംസ്കൃതി വൈസ് പ്രിൻസിപ്പാൾ ഉല്ലാസ് ഉപേന്ദ്രൻ മെഴുകുതിരി തെളിച്ചു. അപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ എ പ്രദീപ് ഓരോ മലയാളിയ്ക്കും പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കൊപ്പം മുതിർന്നവരിലും രാഷ്ട്രബോധം വളർത്തുന്നതിനും,സൈനികരുടെ ത്യാഗ ജീവിതത്തെ പറ്റി ഓർമിക്കുവാനും ഈ ചടങ്ങ് വഴിയൊരുക്കി.