ഡിസംബർ 20 മുതൽ പഴകുറ്റിപാലത്തിലൂടെയുള്ള ഗതാഗതത്തിന് നിരോധനം

eiCJFVO99559

 

പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റിപ്പാലത്തിലൂടെയുള്ള ഗതാഗതം ഡിസംബർ 20 മുതൽ നിരോധിച്ചതായി കെ.ആർ.എഫ്.ബി, തിരുവനന്തരപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുനർനിർമണത്തിന്റെ ഭാഗമായി പാലം പൊളിക്കുന്നതിനാലാണ് ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തുന്നത്. പഴകുറ്റിയിൽ നിന്ന് വെമ്പായം പോകേണ്ടുന്നവർ പഴകുറ്റി-കല്ലമ്പാറ-വാളിക്കോട് നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ് ചെന്തിപ്പൂര് ചെന്ന് വീണ്ടും വലതുതിരിഞ്ഞ് പൂവത്തൂർ സ്‌കൂൾ-ഇരഞ്ചിയം പാൽ സൊസൈറ്റി വഴി യാത്ര ചെയ്യാവുന്നതാണ്. അല്ലെങ്കിൽ പഴകുറ്റി-പുത്തൻപാലം ഇടതുതിരിഞ്ഞ് മൂഴി-ഇടതുതിരിഞ്ഞ് വേങ്കവിള വന്ന് പഴകുറ്റി വെമ്പായം റോഡിലേക്കു കയറാവുന്നതാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!