കല്ലമ്പലം :കല്ലമ്പലം തോട്ടയ്ക്കാട് റബ്ബർഷീറ്റ് പുരയ്ക്ക് തീപിടിച്ചു. തോട്ടയ്ക്കാട് പുത്തൻകോട് ലെയ്നിൽ എം.ആർ.മന്ദിരത്തിൽ മോഹനക്കുറുപ്പ് എന്നയാളുടെ വീട്ടിനോട് ചേർന്നുള്ള റബ്ബർഷീറ്റുപുരയ്ക്കാണ് തീപിടിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ,കല്ലമ്പലം എന്നിവിടങ്ങളിൽ നിന്നും ഫയർ ആൻ്റ് റസ്ക്യു സേന എത്തി തീകെടുത്തി.