കല്ലമ്പലം : ലഹരി ഗുളിക കൈവശംവച്ച യുവാവിനെ കല്ലമ്പലത്തുവച്ച് എക്സൈസ് സംഘം പിടികൂടി. രാജാജി നഗറിൽ ഫ്ലാറ്റ് നമ്പർ 170ൽ നിഥിനാണ് (23) അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് 70 നൈട്രെസെപാം ഗുളികകൾ കണ്ടെത്തി.കല്ലമ്പലത്ത് പട്രോളിംഗ് നടത്തുന്ന എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വർക്കല സി.ഐ ഹരികുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു, രതീശൻ ചെട്ടിയാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ, സജീർ, അനീഷ്, അഭിഷേക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.



