വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച നടത്തി ഗോവയിൽ പോയി അടിച്ചു പൊളിച്ചു : ഒടുവിൽ പിടിയിൽ

ei2ZQ2T87600

പുല്ലമ്പാറ : വീട് കുത്തിത്തുറന്ന് കവർച്ച നടത്തി ഗോവയിൽ പോയി അടിച്ചു പൊളിച്ചു വന്ന പ്രതികൾ പിടിയിലായി. അവനവഞ്ചേരി സ്വദേശിയായ കണ്ണപ്പന്‍ എന്ന രതീഷ് (33) കൂട്ടാളിയായ രണ്ടാം പ്രതി ശ്രീകണ്ഠന്‍ (36) മൂന്നാം പ്രതി കീഴാറ്റിങ്ങള്‍ സ്വദേശി അനൂപ് (28) എന്നിവരാണ് പിടിയിലായത്.

പുല്ലമ്പാറ തേമ്പാംമൂട് ചാവറോട്, ഫസീന മന്‍സിലില്‍ ഷാഫിയുടെ വീടാണ് പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന് ഇരുപത്തിരണ്ട് പവനും, പതിനായിരം രൂപയും മേഷ്ടിക്കപ്പെട്ടത്. ഷാഫി വിദേശത്താണ് ജോലി നോക്കുന്നത്. ഭാര്യ റഫീനയും മകളും മാതാവ് ഫാത്തിമയുമാണ് വീട്ടിൽ താമസം. മകള്‍ക്ക് സുഖമില്ലാതായതിനാല്‍ കുട്ടിയേയും കൂട്ടി റഫീന ആശുപത്രിയിലും മാതാവ് കുടുംബവീട്ടിലും പോയിരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. നിരവധി കേസ്സുകളിലെ പ്രതിയായ രതീഷാണ് മോഷണം നടത്തിയത്. ഒറ്റയ്ക്ക് കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി.

കഞ്ചാവ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച രതീഷ് 2018ലാണ് പുറത്തിറങ്ങിയത്. മോഷണ മുതലുമായി തേമ്പാംമൂട്ടിലെത്തി അവിടെ നിന്നും ആട്ടോയില്‍ വെഞ്ഞാറമൂട്ടില്‍ വരുകയും ഇവിടെ നിന്നും മറ്റൊരു ആട്ടോയില്‍ ആറ്റിങ്ങൽ എത്തുകയുമായിരുന്നു. പിന്നീട് ശ്രീകണഠനെ ഉപയോഗിച്ച് ആറ്റിങ്ങലിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മോഷണ സ്വര്‍ണ്ണത്തിലെ ഒരു ഭാഗം പണയം വയ്ക്കുകയായിരുന്നു. ഈ പണവുമായി ഇരുവരും കണ്ണൂരില്‍ എത്തുകയും ഇവിടെ നിന്നും വിമാനമാര്‍ഗ്ഗം ഗോവയില്‍ എത്തുകയായിരുന്നു. കൈയ്യിലെ പണം തീരുന്നത് വരെ അവിടെ ചിലവഴിച്ച ഇവര്‍ മെയ് 15ന് മംഗലാപുരത്ത് എത്തുകയും അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി ഷാഡോ പോലീസിന്റെ വലയില്‍ വീഴുകയുമായിരുന്നു. സംഭവത്തില്‍ ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹജരാക്കി. മൂന്നാം പ്രതിയായ അനീഷാണ് മോഷണ വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുന്നതത്രേ. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യ്ത് വരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!