അയിരൂർ ജംഗ്ഷനിൽ സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം സംഘടിപ്പിച്ചു

 

ഇലകമൺ: സിപിഐഎം ഇലകമൺ ലോക്കൽ കമ്മിറ്റി അയിരൂർ ജംഗ്ഷനിൽ സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഇക്ബാൽ യോഗത്തിന്റെ അധ്യക്ഷനായി. സിപിഐ(എം) വർക്കല ഏരിയ സെന്റർ അംഗം അഡ്വ :ബി എസ് ജോസ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അയിരൂർ ബ്രാഞ്ച് സെക്രട്ടറി ശശികുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം രാജീവ് നന്ദിയും പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ശ്രീധര കുമാർ, ലെനിൻ രാജ്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ, അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീകണ്ഠൻ. ജനപ്രതിനിധികൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!