കല്ലമ്പലത്ത് പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ കേസ്സിലെ പ്രതി പിടിയിൽ

eiHUP1080962

 

കല്ലമ്പലം :കല്ലമ്പലത്ത് പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ കേസ്സിലെ പ്രതി പിടിയിൽ. പാരിപ്പള്ളി കിഴക്കനേല സുനിത മന്ദിരത്തിൽ വിഷ്ണുപ്രസാദ് (24)നെയാണ് അറസ്റ്റ് ചെയ്തത്.

കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ മുത്താന് കൊടുവേലിക്കോണം ഭാഗത്ത് 2018 ഡിസംബറിൽ കെവിഎം ബ്രതേർഴ്സ് ക്ലബ്ബിൽ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച് ക്ലബ്ബിൽ അതിക്രമിച്ചു കയറി ക്ലബ്ബ് ഭാരവാഹികളേയും മറ്റും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം 3 വർഷത്തോളം പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്ന വിഷ്ണുപ്രസാദിനെ ഓപ്പറേഷൻ ഡ്രോജന്റെ ഭാഗമായി വർക്കല ഡിവൈഎസ്പി നിയാസ് പി പ്രതി കടമ്പാട്ടുകോണം ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ് ഐയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, ജിഎസ്ഐ ജയൻ എ. എസ്. ഐ നജീബ്, സിപിഒമാരായ വിനോദ്, ഹരിമോൻ, പ്രശാന്ത് എന്നിവർ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. 2018 ൽ മറ്റൊരു കൊലപാതകശ്രമ കേസ്സിൽ വിചാരണ നേരിടുന്ന പ്രതി കൂടിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!