വെഞ്ഞാറമൂട്ടിൽ കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്.

eiBQ2A838594

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. കാറുകളിലൊന്നിലെ യാത്രക്കാരും ഒരേ കുടുംബത്തിലെ അംഗങ്ങളുമായ മണക്കാട് എംഎല്‍എ ലെയ്‌നില്‍ ടിസി 41/2577ല്‍ ഹാറൂണ്‍ അന്‍സാരി(31), അയിഷാ ബാനു(53), ബദറുദ്ദീന്‍(68), മറ്റൊരു കാറിലെ യാത്രക്കാരായ ഏറ്റുമാനൂര്‍ വേമ്പള്ളി കന്നക്കുഴയില്‍ വീട്ടില്‍ ജിതിന്‍ മാത്യു(27), മണിമല എറത്തോടക്കര പറയടത്തില്‍ ഹൗസില്‍ ആല്‍ബിന്‍ നോബി(15), ഏറ്റുമാനൂര്‍ കന്നക്കുഴിയില്‍ വീട്ടില്‍ ലൈലാമ്മാ ജോസ്(59) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5.30ന് വെഞ്ഞാറമൂടിനു സമീപം വയ്യേറ്റ് മാണിക്കോട് ശിവക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന മണക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍നിന്ന്‌ വന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!