ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം ക്ഷീരമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു

ei83Z5732898

 

ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം 2021 – 2022 ക്ഷീരമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, പാലിനുള്ള സബ്സിഡി, പശു വളർത്തൽ തുടങ്ങിയവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ്റിങ്ങൽ ടൗൺ ക്ഷീരോല്പാദക സംഘത്തിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. ഡപ്യൂട്ടി ഡയറക്ടർ എസ്. ജയകുമാർ പദ്ധതി വിശദീകരണം നടത്തി. സ്വാഗതം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജയും, കൃതജ്ഞത ക്ഷീരസംഘം സെക്രട്ടറി ആർ.സജിയും അറിയിച്ചു. കൗൺസിലർമാരായ ആർ.രാജു, ജി.എസ്.ബിനു, എസ്.സന്തോഷ്, ഷീല.എ.സ്, ക്ഷീര വികസന ഓഫീസർ സുസ്മിത, ഡയറിഫാം ഇൻസ്ട്രക്ടർ ബീന, ക്ഷീരസംഘം പ്രസിഡന്റ് ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!