തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ മൂന്ന് ഹയർ സെക്കൻഡറി അധ്യാപകർക്കു സസ്‌പെൻഷൻ. ചിറയിൻകീഴ് പി.എൻ.എം.ജി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകനായ രാജേഷ്, ഭൂതക്കുളം, ഗവ. എച്ച്.എസ്.എസിലെ അധ്യാപകൻ സുനേഷ്, വിളവൂർക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ ഡി.അനിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മൂന്നുപേരും കെമിസ്ട്രി അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.