കടയ്ക്കാവൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

eiL1JMN61014

 

കടയ്ക്കാവൂർ : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ, തിനവിള എകെ നഗർ പൊങ്കാലവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുരാജ്(22), ഉള്ളൂരിൽ നിന്നും തിനവിള എ. കെ നഗർ എസ്ജി ഭവനിൽ വാവ എന്ന് വിളിക്കുന്ന ജിഷ്ണു(20) എന്നിവരാണ് അറസ്റ്റിലായത്.

2021 നവംബർ 29നാണ് സംഭവം. കീഴാറ്റിങ്ങൽ കുളപ്പാടം മാടൻനടയ്ക്ക് സമീപം ശാസ്തമൂല വീട്ടിൽ രതീഷിനെയാണ് നാലാംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

രതീഷിന്റെ കുഞ്ഞമ്മ ശാന്തയുടെ ആളൊഴിഞ്ഞ വീട്ടിൽ പ്രതികളിൽ ഒരാൾ ആളെക്കൂട്ടി വന്ന് മദ്യപിച്ചു ബഹളം വെയ്ക്കുന്നത് രതീഷും ഭാര്യയും വിലക്കിയിരുന്നു. അതിലുള്ള വിരോധം കാരണമാണ് നവംബർ 29ന് രാത്രി 8 അര മണിയോടെ ഒന്നാം പ്രതി സുരാജിന്റെ നേതൃത്വത്തിൽ നാലാംഗ സംഘം രതീഷിന്റെ വീടിന് മുന്നിലെത്തി രതീഷിന്റെ മകനെ ആക്രമിക്കുകയും അത് കണ്ട് പിടിച്ചു മാറ്റാൻ എത്തിയ രതീഷിനെയും ഭാര്യയെയും ആക്രമിച്ചത്. എന്നാൽ കൈയ്‌ക്ക് ഗുരുതര പരിക്കേറ്റു. പ്രതികൾ രതീഷിന്റെ സ്കൂട്ടറും അടിച്ചു തകർത്തു.

ഒളിവിൽ പോയ പ്രതികളെ സഹസികമായാണ് കടയ്ക്കാവൂർ പോലീസ് എസ്എച്ച്ഒ അജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ദിപു, എഎസ്ഐ ജയപ്രസാദ്, ശ്രീകുമാർ, എസ്. സി.പി. ഒ ജ്യോതിഷ് കുമാർ, സിപിഒമാരായ വിഷ്ണു, രാകേഷ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!