തമിഴ്നാട്ടിൽ നിന്നും വന്ന കണ്ടെയ്നർ ലോറി നാവായിക്കുളത്ത് തകരാറിലായി: ഗതാഗതം തടസപ്പെട്ടു

ei2ITRC63673

 

കല്ലമ്പലം: തമിഴ്നാട്ടിൽ നിന്നും കശുവണ്ടിയുമായി വന്ന കണ്ടെയ്നർ ലോറി നാവായിക്കുളത്ത്   തകരാറിലായി. ദേശീയപാത വഴി  കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി വഴി തെറ്റിയാണ് നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ എത്തിയത്. ശനിയാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം. കൊല്ലം ഡീസൻ്റ്മുക്കിലേക്ക്  പോകുകയായിരുന്ന ലോറിയാണ് നാവായിക്കുളം ഡീസൻ്റ് മുക്കിലേക്ക് വഴിമാറി പോയത്.തുടർന്ന്  വാഹ്നത്തിൻ്റെ ക്ലച്ച് കേടായി.റോഡിൽ ഗതാഗതം തടസം ഉണ്ടായി. നാട്ടുകാരും കല്ലമ്പലം പോലീസും ചേർന്നാണ്  വാഹനങ്ങൾ പള്ളിക്കൽ  റോഡ് വഴി കടത്തി വിട്ടത്. ആറ്റിങ്ങലിൽ നിന്നും മെക്കാനിക്ക് എത്തിയതാണ് തകരാർ പരിഹരിച്ചത്.  നാട്ടുകാരുടെ സഹായത്തോടെ  വൈകീട്ട് മൂന്നരയോടെ വാഹനം കൊല്ലത്തേക്ക് പോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!