വയോധികനെ ഇടിച്ചു വീഴ്ത്തിയ ബൈക്ക് അഭ്യാസിയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

ei0HBS59532

 

കിളിമാനൂർ : സോഷ്യൽ മീഡിയൽ പ്രചരിപ്പിക്കാൻ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ വയോധികനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസൻസ് ആർടിഒ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു. പഴയകുന്നുമ്മേൽ . ഷിബിനാമൻസിലിൽ നിയാസ്.എൻ.എസ് (20)ന്റെ ലൈസൻസ് ആണ് സസ്പെന്റ് ചെയ്തത്. അപകടത്തെ തുടർന്ന് കേസെടുത്ത കിളിമാനൂർ പോലീസ് ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾക്കായി ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2021 സെപ്റ്റംബർ 26 ന് പോലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡിൽ രാവിലെ 8 മണിയ്ക്കായിരുന്നു അപകടം നടന്നത്. മകളുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് കാൽനടയായി പോകുകയായിരുന്ന ചാരുപാറ താഴ് വാരം വീട്ടിൽ ഭാസ്കരപിളള (90) യെ അഭ്യാസം നടത്തിവന്ന ബൈക്ക് ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കാലിനും സ്പൈനൽകോഡിനും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ വെഞ്ഞാറമൂട് സ്വകാര്യ മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് അപകടകരമായബൈക്ക് അഭ്യാസങ്ങൾ നടക്കുന്നതായി നാട്ടുകാർ പോലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിരുന്നു. 2022 ജനുവരി 7 മുതൽ ജൂൺ 7 വരെയുള്ള ആറ്‌മാസ കാലയളവിലേയ്ക്കാണ് ലൈസൻസ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ വാഹനം ഓടിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആർടി ഒ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!