വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി പാലോട് പോലീസ്

ei5IK5I57771

 

പാലോട് : പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് യുണിറ്റ് അംഗങ്ങൾക്ക് റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പോലിസ് സ്റ്റേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച പരിചയപ്പെടലും ട്രാഫിക്ക് പരിശിലനവും സംഘടിപ്പിച്ചു പാലോട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സ്‌റ്റേഷനിൽ നടന്ന പരിപാടിക്ക് എസ്എച്ച്ഒ സി. കെ. മനോജ് നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ നിസ്സാറുദ്ദീൻ ക്ലാസെടുത്തു. തുടർന്ന് ട്രാഫിക്ക് നിയന്ത്രണത്തിൽ പരിശീലനവും നൽകി ട്രാഫിക്ക് നിയമം അനുസരിച്ച് വാഹനം ഓടിച്ചവർക്ക് മധുരം നൽകിയും ട്രാഫിക്ക് നിയമം പാലിക്കാതെ വാഹനം ഓടിച്ചവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശം നൽകിയും വിദ്യാർത്ഥികൾ മാതൃകയായി. പിആർഒ രൻജീഷ്, പി. റ്റി. എ പ്രസിഡന്റ് ജലിൽ വില്ലിപ്പയിൽ സ്കൗട്ട് മാസ്റ്റർ വിജയശ്രി ഗൈഡ് ക്യാപ്റ്റൻ അഷ്റ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!