
നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങളും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളും സജ്ജമായി. ജില്ലയിൽ 14 പോസ്റ്റൽ വോട്ടിംഗ് സെന്ററുകളും 14 വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോളിംഗ് ഉദ്യോഗസ്ഥരല്ലാത്ത ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു ഡെസിഗ്നേറ്റഡ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുമാണ് സജ്ജമാക്കിയിട്ടുള്ളത്. അവശ്യസർവ്വീസ് വിഭാഗത്തിൽ പെട്ടവർക്ക് ഇന്ന് മുതൽ (ഏപ്രിൽ 1) ഏഴ് വരെ രാവിലെ 9മണി മുതൽ വൈകീട്ട് 5 വരെ ഈ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താമെന്ന് ജില്ലാ തിരിഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി അറിയിച്ചു. ഏപ്രിൽ 8, 9 തീയതികളിൽ പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള ഫോറം 12 പ്രകാരം അപേക്ഷിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവ്വഹിക്കുന്ന നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഏപ്രിൽ 1 മുതൽ 7 വരെയും പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ ഏപ്രിൽ 8നും വോട്ട് ചെയ്യാം. രാവിലെ 9 മണി മുതൽ 5 വരെയാണ് സമയം. ഒന്നാം ഘട്ട പരിശീലന സമയത്ത് ഫോറം 12ൽ അപേക്ഷ നൽകുകയും എന്നാൽ രണ്ടാം ഘട്ട ഡ്യൂട്ടിയ്ക്ക് നിയമിച്ചിട്ടില്ലാത്തതുമായ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതല്ല. ഈ ഉദ്യോഗസ്ഥർ് അവരവരുടെ ബൂത്തുകളിൽ ഹാജരായി വോട്ട് ചെയ്യേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
മണ്ഡലങ്ങളും പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളും
വർക്കല -എൽഎംഎസ് എൽപിഎസ് പുത്തൻചന്ത,
ആറ്റിങ്ങൽ -ഗവ.ഐടിഐ ആറ്റിങ്ങൽ,
ചിറയിൻകീഴ്– ഗവ.കോളേജ് ആറ്റിങ്ങൽ,
നെടുമങ്ങാട്– ഗവ.ജി.എച്ച്.എസ്.എസ് നെടുമങ്ങാട്,
വാമനപുരം -മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ്,
കഴക്കൂട്ടം– സർവോദയ ഐസിഎസ്ഇ സ്കൂൾ,
വട്ടിയൂർക്കാവ് – ഗവ.സിറ്റി വിഎച്ച്എസ്എസ് പിഎംജി,
തിരുവനന്തപുരം -കോട്ടൺ ഹിൽ സ്കൂൾ, വഴുതയ്ക്കാട്,
നേമം -ഗവ.ഗേൾസ് എച്ച്എസ്എസ് കരമന,
അരുവിക്കര -ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ മഞ്ച,
പാറശ്ശാല -ഗവ.ഗേൾസ് എച്ച്.എസ് പാറശ്ശാല,
കാട്ടാക്കട -ഗവ.എൽപിഎസ് കുളത്തുമ്മൽ,
കോവളം -എച്ച്എസ്എസ് ബാലരാമപുരം,
നെയ്യാറ്റിൻകര -ക്രിസ്റ്റ്യൻ കോളേജ് കാട്ടാക്കട
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ
വർക്കല: ഗവ. മോഡൽ എച്ച്.എസ്.എസ് (ഏപ്രിൽ 1-7), എസ്.എൻ കോളേജ് (ഏപ്രിൽ 8).
ആറ്റിങ്ങൽ: ഗവ. ഐടിഐ (ഏപ്രിൽ 1-7), ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് (ഏപ്രിൽ 8).
ചിറയിൻകീഴ്: ഗവ. കോളേജ്, ആറ്റിങ്ങൽ (ഏപ്രിൽ 1-8)
നെടുമങ്ങാട് : ഗവ. ജി എച്ച് എസ് എസ് (ഏപ്രിൽ 1-8)
വാമനപുരം: മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ്, ആനാട്.(ഏപ്രിൽ 1-8)
കഴക്കൂട്ടം: സർവോദയ വിദ്യാലയ ഐ സി എസ് ഇ സ്കൂൾ, നാലാഞ്ചിറ.(ഏപ്രിൽ 1-8)
വട്ടിയൂർക്കാവ്: വിമൺസ് കോളേജ്, വഴുതക്കാട് (ഏപ്രിൽ 1-7), കേന്ദ്രീയ വിദ്യാലയം, പട്ടം (ഏപ്രിൽ 8).
തിരുവനന്തപുരം : കോട്ടൺഹിൽ സ്കൂൾ വഴുതക്കാട്, (ഏപ്രിൽ 1-7), ഗവ ജി എച്ച് എസ് എസ് മണക്കാട് (ഏപ്രിൽ 8).
നേമം : എൽബിഎസ് സെന്റർ പൂജപ്പുര (ഏപ്രിൽ 1-7), കോട്ടൺഹിൽ വഴുതക്കാട് (ഏപ്രിൽ 8).
അരുവിക്കര: ടെക്നിക്കൽ ഹൈസ്കൂൾ മഞ്ച (ഏപ്രിൽ 1-8)
പാറശ്ശാല: എൻഎസ്എസ് കോളേജ് ധനുവച്ചപുരം (ഏപ്രിൽ 1-7), ഗവ. വിഎച്ച്എസ്എസ് പാറശ്ശാല (ഏപ്രിൽ 8).
കാട്ടാക്കട– ക്രിസ്ത്യൻ കോളേജ് (ഏപ്രിൽ 1-8)
കോവളം– ഗവ. ജിഎച്ച്എസ്എസ് നെയ്യാറ്റിൻകര (ഏപ്രിൽ 1-8)
നെയ്യാറ്റിൻകര : ക്രിസ്ത്യൻ കോളേജ് കാട്ടാക്കട (ഏപ്രിൽ 1-7)
ഗവ എച്ച്എസ്എസ് നെയ്യാറ്റിൻകര (ഏപ്രിൽ 8).
ഡെസിഗ്നേറ്റഡ് വോട്ടേസ് ഫെസിലിറ്റേഷൻ സെന്റർ
നന്ദൻകോട് ദേവസ്വം ബോർഡ് ജംഗ്ഷനിലുള്ള നിർമലാഭവൻ ഹയർ സെക്കൻഡറി സ്കൂളിന്റെ ഏഞ്ചൽ നെസ്റ്റ് ഓഡിറ്റോറിയം

