
ആറ്റിങ്ങലിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് മതിലിൽ ഇടിച്ച് അപകടം.ആറ്റിങ്ങൽ സി എസ് ഐ ജംഗ്ഷന് സമീപത്തായാണ് അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ്സാണ് നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചത്.യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം.


