
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വെച്ച അഞ്ച് ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ടതാണ് കെ എസ് ആർ ടി സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. ജൂൺ 15 മുതൽ നടപ്പിൽ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
,ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് യാത്രാ സൗജന്യം ഉറപ്പാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ നൽകിയ ഉറപ്പുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


