
ദേശീയ പാതയിൽ ആറ്റിങ്ങലിൽ നടന്ന വാഹനാപകടത്തിൽ പ്രീ സ്കൂൾ ഉടമ മരിച്ചു. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ഷൈനിംഗ് സ്റ്റാർ പ്രീ സ്കൂൾ ഉടമ ദീപുവാണ് (45 )മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം.
വിഴിഞ്ഞത്ത് നിന്നും കൊല്ലത്തേക്ക് പോയ ടാങ്കർ ലോറിയും എതിർ ദിശയിൽ വന്ന സ്കൂൾ വാനുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ വാൻ ഓടിച്ചിരുന്ന ദീപുവിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വാനിൽ കൂടെയുണ്ടായിരുന്ന ആശ്വതിക്കും പരിക്കേറ്റു. വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തിപുറത്തെടുത്തു വലിയകുന്നു ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


